സ്‌മൃതിതൻ ചിറകിലേറി ഞാനെൻ l Hari Kudappanakunnu l Evergreen Malayalam Song l Doordarshan Hit
ഹരി കുടപ്പനക്കുന്ന് ഹരി കുടപ്പനക്കുന്ന്
2.93K subscribers
47,402 views
501

 Published On Premiered May 6, 2020

കടപ്പാട് : ദൂരദർശൻ, ഫ്‌ളവേഴ്‌സ് ചാനൽ

ഇന്നത്തെ പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ ആദ്യത്തെ ഹിറ്റ്‌ എന്ന് പറയാം 'സ്മൃതിതൻ ചിറകിലേറി' എന്ന ഗാനം. ഭാവഗായകൻ പി. ജയചന്ദ്രന്റെ അതിമധുരമായ ആലാപനം. ദൂരദർശനിലൂടെ ഏറെ ശ്രദ്ധേയമായ ഗാനം. ഏതാണ്ട് മുപ്പത് വർഷത്തോളം പഴക്കം. 1987 ൽ - കേരളത്തിൽ നടന്ന ആദ്യ ദേശീയ ഗെയിംസിൽ കാവാലം സാറിനൊപ്പം നാലു ഗാനങ്ങൾ (സംഘഗാനങ്ങൾ) ഞാനെഴുതി. എം. ബി ശ്രീനിവാസൻ സംഗീതം ചെയ്തു എം. ബി. എസ് ക്വയർ പാടിയ ആ പാട്ടുകളിൽ കുട്ടി പാട്ടുകാരനായിരുന്നു ജയചന്ദ്രനെന്ന കുട്ടൻ. (അന്ന് ആ പരിപാടിയുടെ തുടക്കത്തിലെ - ഒരുമയോടെ ഒത്തുകൂടാൻ എന്ന ഗാനവും, അവസാന പരിപാടിയിലെ - ശുഭയാത്ര മംഗളങ്ങൾ എന്ന ഗാനവും എഴുതാനെനിക്കു കഴിഞ്ഞു. ഒന്നിൽ രാഷ്‌ട്രപതിയും മറ്റേതിൽ പ്രധാനമന്ത്രിയുമായിരുന്നു മുഖ്യ അതിഥികൾ എന്നാണെന്റെ ഓർമ്മ).
കുട്ടൻ ബൈക്കിൽ ഹാർമോണിയവുമായി എന്റെ വീട്ടിൽ വരും. മൂന്നു ഭാഗവും വിശാലമായ നെൽപ്പാടങ്ങളും കൈതയും താഴയുമൊക്കെ നിറഞ്ഞ വീടിരിക്കുന്ന തെങ്ങിൻ പറമ്പിലിരുന്നായിരുന്നു 'സ്മൃതിതൻ ചിറകിലേറി' എന്ന ഗാനം ചിട്ടപ്പെടുത്തിയത്. ഇന്ന് പാടവുമില്ല കൈതയുമില്ല ഒക്കെ നിറയെ വീടുകളാണ്. ഒരുപക്ഷെ അന്നേ ഇല്ലാതാവാൻ തുടങ്ങിയിരുന്ന ഗ്രാമഭംഗിയും അതിന്റെ വികാരങ്ങളും എഴുതിയത് ഒരു ഓർമ്മപ്പെടുത്തലാണെങ്കിൽ പിന്നീടത് യാഥാർഥ്യമായി. ദേവരാജൻ മാഷിന്റെയും എം. ബി. എസിന്റെയും ശിഷ്യനായിരുന്നു കുട്ടൻ. എഞ്ചിനീയറായിട്ടും സംഗീതത്തിന്റെ വഴി മാത്രം തിരഞ്ഞെടുത്തു മലയാളത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനിക്കുന്നു. ഈ പാട്ടിന്റെ ചിത്രീകരണം നടത്തിയതും ഞാനാണ്.


©All the images, audio and video credits on this channel are reserved to the respective owner.

 
#Evergreen_Hit

show more

Share/Embed