Oommen Chandy - മുൻപ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് കണ്ടത് | James Varghese ( IAS rtd.)
Life Focuz Life Focuz
19.7K subscribers
219,713 views
2.9K

 Published On Aug 5, 2023

An Exclusive Interview with James Varghese (IAS rtd.) by George Koshy Mylapra
Video clips courtesy of:
Manorama News
Asianet News
24 News Live

ഉമ്മൻചാണ്ടിയുടെ ജീവിതം, ഒരു തുറന്ന പുസ്തകമാണ്. അത് നമ്മെ ഒട്ടേറെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്. അവയിൽ നിന്നും തെരഞ്ഞെടുത്ത
10 പാഠങ്ങൾ:

1.വെട്ടിപ്പിടിക്കുന്നതിനെക്കാൾ വിട്ടു കൊടുക്കുന്നതാണ് ഏറെ നല്ലത്. അതൊരിക്കലും ഒരു നഷ്ടമാവുകയില്ല.

2. നിർവ്യാജമായി സ്നേഹം കൊടുക്കാൻ തയ്യാറായാൽ, കടൽ പോലെ സ്നേഹം തിരികെ കിട്ടും.

3. ചോര ചിന്തേണ്ടി വന്നാലും, ശത്രുവിനെയും നിസ്വാർത്ഥമായി സ്നേഹിച്ചാൽ, ആ ശത്രുവും മിത്രമാകും.

4. പൊതുപ്രവർത്തനം എന്ന വാക്കിന്റെ അർത്ഥം, അന്യരെ സേവിക്കുവാനും സഹായിക്കുവാനും ലഭ്യമായ ഒരവസരം എന്നു മാത്രമാണ്, അല്ലാതെ സ്വന്തം സുഖ സൗകര്യങ്ങൾ വർധിപ്പിക്കുക എന്നതല്ല.

5. നന്മ ചെയ്യാൻ കിട്ടുന്ന ഒരു ചെറിയ അവസരവും ഉപേക്ഷിക്കാതിരിക്കുക. അതിനുവേണ്ടിയാണ് നമുക്ക് പല ആനുകൂല്യങ്ങളും ലഭിച്ചിട്ടുള്ളത്.

6. എത്ര വേട്ടയാടപ്പെട്ടാലും എത്ര തരംതാണ ആരോപണങ്ങൾ തനിക്ക് നേരെ ഉന്നയിക്കപ്പെട്ടാലും, തന്റെ നിലവിട്ട് പ്രതികരിക്കരുത്. അതേ നാണയത്തിൽ പ്രതികരിക്കരുത്.

7. അന്യരെക്കുറിച്ച് മനസിലാക്കുന്ന രഹസ്യങ്ങൾ എന്തു തന്നെ സംഭവിച്ചാലും പരസ്യമാക്കാതിരിക്കു ക. പല രഹസ്യങ്ങളും പലരുടെയും ജീവിതത്തിൽ, വലിയ സ്ഫോടനങ്ങൾക്ക് വഴിമരുന്നിട്ടേക്കാം.

8. വലം കൈ ചെയ്യുന്നത് ഇടം കൈ അറിയാതിരിക്കുക. എന്നാൽ തക്ക സമയത്ത് അതിന് പ്രതിഫലം കിട്ടും.

9. ഒരു കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കുമ്പോൾ അതിന്റെ എല്ലാ വശങ്ങളും ചർച്ച ചെയ്യുക. എതിർചേരിയിലുള്ളവരുടെ താല്പര്യങ്ങളും പരിഗണിക്കുക. എന്നിട്ട് അന്തിമ തീരുമാനത്തിൽ ഉറച്ചു നിൽക്കുക.

10. ഏതു സാധാരണക്കാരനും ഏത് സമയത്തും നമ്മൾ പ്രാപ്യരായിരിക്കുക. അടുത്തു വരാൻ ആർക്കും അവസരം നൽകുക. എങ്കിൽ, ആർക്കും കയറിച്ചെല്ലാനാവാത്ത ഉയരങ്ങളിലേക്ക് അവർ നമ്മെ നയിച്ചു കൊള്ളും.

യേശുക്രിസ്തു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച കാര്യങ്ങളാണ് ഇതെല്ലാം തന്നെ. (ഗിരി പ്രഭാഷണം ). ആ മഹാഗുരുവിന്റെ നിർദേശങ്ങളെ ഉൾക്കൊള്ളുകയും, പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്ത ഒരു മഹാശിഷ്യനായിരുന്നു ഉമ്മൻ ചാണ്ടി എന്ന് നമുക്ക് ഉപസംഹരിക്കേണ്ടി വരും.

#chandyoommen #achuoommen #mariammaoommen #puthuppallybyelection #puthuppally #mahatmagandhi #apjabdulkalam #jesus #motherterasa #malayalam #kerala, #kerala, #pinarayivijayan, #narendramodi, #kpcc, #cpim, #bjp, #2020, #kitex, #keralacm

show more

Share/Embed